Friday 22 February 2013


NSUI  LAKSHADWEEP
 STUDENTS CONGRESS - 2013





                ശാലിനതയില്‍ മിതത്വം ശീലിച്ചു പാരമ്പര്യത്തിന്‍റെ മങ്ങിയ നൂലുകളി മാത്രം ജീവിതം ഇഴതീര്‍ക്കാ ആഗ്രഹിച്ച നാല് ദിക്കിലും അലതല്ലുന്ന അറബികടലിന്‍റെ പവിഴപ്പുറ്റുകളി ചിതറികിടക്കുന്ന ദ്വീപുകളി വെച്ച് ചെറു പൊന്നാനി എന്നറിയപ്പെടുന്ന ഷെയ്ഖ് ഉലാം മുഹമ്മദ് നക്ഷബന്ധിയുടെ പാരമ്പര്യത്തിന്‍റെ അനന്തരാവകാശിക അധിവസിക്കുന്ന കില്‍ത്താ ദ്വീപിന്‍റെ അന്തരീക്ഷത്തില്‍ പി.എം സയീദ്‌ എന്ന ജനനായകന്‍റെ നഷ്ടപ്രതാപത്തിന്‍റെ ദു:ഖം ഖനീഭവിച്ചു നില്‍ക്കുന്ന സാഗരങ്ങളെ സാക്ഷിയാക്കി ഇന്ത്യയിലെ  ഏറ്റവും വലിയ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനമായ NSUI യുടെ ലക്ഷദ്വീപ്‌ ഘടകം സംഘടിപ്പിക്കുന്ന STUDENTS CONGRESS 2013 ഏപ്രി 5 ന് കൊടി ഉയരുകയാണ്.
                വര്‍ഗീയതയുടെ മുഖംമൂടിയണിഞ്ഞ  ബൂര്‍ഷ്വാ മുതലാളിമാരുടെയും ഉദ്യോഗസ്ഥ Bureaucrats ന്‍റെയും ദിവാ സ്വപ്നങ്ങളെ  കാറ്റി പറത്തി ക്രിയാത്മകതയ്ക്ക് മങ്ങ ഏല്‍ക്കാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യ നാഷണ കോണ്‍ഗ്രസ് എന്ന ആദര്‍ശ പ്രസ്ഥാനത്തിന്‍റെ വിദ്യാര്‍ഥി സംഘശക്തി വേറിട്ടൊരു കര്‍മ്മരേഖയാണ് STUDENTS CONGRESS 2013 ലൂടെ വരച്ചു കാട്ടുന്നത്.
                  പഠിക്കുക, പോരാടുക, രാഷ്ട്രത്തിന്‍റെ പുനര്‍നിര്‍മ്മാണത്തി പങ്കാളികളാവുക എന്ന മുദ്രാവാക്യം അക്ഷരം പ്രതി ഏറ്റെടുത്തു കൊണ്ട്‌,കളങ്കമില്ലാത്ത വ്യക്തിത്വം, അഴിമതി തൊട്ടുതീണ്ടാത്ത നിസ്വാര്‍ത്ഥ സേവകന്‍, ദ്വീപ്‌ സമൂഹത്തെ കൈ പിടിച്ചുയര്‍ത്തിയ ആധുനിക ദ്വീപിന്‍റെ പിതാവ്‌, ഉറച്ച തീരുമാനമുള്ള ഉയര്‍ന്ന മൂല്യമുള്ള കുലീനനായ രാഷ്ട്രിയക്കാരന്‍, ദ്വീപിന്‍റെ പരലക്ഷം ധമനികള്‍ പഠിച്ചറിഞ്ഞ പണ്ഡിതന്‍, തികഞ്ഞ മതഭക്തന്‍ തുടങ്ങിയ വിശേഷണങ്ങ കൊണ്ട്‌ മതിവരാത്ത പി.എം സയീദ്‌ എന്ന ഞങ്ങളുടെ അജ്ജയനായ നേതാവിന്‍റെ  ഓര്‍മ്മക ഒരു കരുത്തായി ആവാഹിച്ചെടുത്ത് കര്‍ത്തവ്യബോധതിന്‍റെയും  ആദര്‍ശ ഡതയുടെയും ന്യതന ശരണിയായി മാറുകയാണ് NSUI.
                    ഭാരത ജനതയുടെ മനസുകളി തങ്ങള്‍ക്ക് വേണ്ടി മെഴുകുതിരിപോലെ സ്വയം എരിഞ്ഞടങ്ങുമ്പോൾ ചുറ്റും പ്രകാശം പരത്തിയ പി.എം സയീദ്‌ സാഹിബിന്‍റെ പൊന്നോമന പുത്രൻ Adv. ഹംദുള്ള സയീദ്‌ എം.പി യുടെയും ലക്ഷദ്വീപ്‌ രാഷ്ട്രിയത്തിലെ ചാണക്യൻ LTCC യുടെ ബഹുമാന്യനായ പ്രസിഡന്‍റ് ജനാബ് പൊന്നിക്കം ഷെയ്ഖ് കോയ സാഹിബിന്‍റെയും മഹനീയ സാന്നിദ്ധ്യത്തിൽ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ദേശിയ പ്രാദേശിക നായകര്‍ തുടങ്ങി ജാതി – മത – ഭാഷ വേതമില്ലാതെ രാഷ്രിയത്തിനു അതീതമായി എല്ലാവരെയും സ്നേഹിക്കുന്ന എല്ലാരുടെയും സ്നേഹത്തിന് പാത്രി ഭൂതരായ മഹൽ വ്യക്തിത്യങ്ങളുടെ സംഘമ വേദിയാവുകയാണ് കില്‍ത്താന്‍.
വര്‍ഗീയതയുടെ വിഷം പേറാത്ത നിഷ്കളങ്ക മനങ്ങൾ  ഒത്ത്ചേരുന്ന അപൂര്‍വ്വ സംഗമത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം....