Sunday 26 August 2012

എസ്.പി.സി.കളെ പോലീസ് സേനയില്‍ പരിഗണിക്കും-മുഖ്യമന്ത്രി





കൊച്ചി: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് (എസ്.പി.സി) കോണ്‍സ്റ്റബിള്‍, എസ്. ഐ തസ്തികകളിലേക്ക് നിയമനം നടക്കുമ്പോള്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ രണ്ടാംവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്റ്റുഡന്റ്‌സ് കേഡറ്റുകളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റം പോലീസ് സര്‍വീസില്‍ വളരെയധികം പ്രയോജനം ചെയ്യും. അതിനാല്‍ ഇവരെ സര്‍വീസിലേക്ക് പരിഗണിക്കുന്നതിന്റെ നിയമവശങ്ങളെക്കുറിച്ച് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. എന്‍.സി.സി കേഡറ്റുകള്‍ക്ക് നല്‍കുന്നതുപോലെയുള്ള ഗ്രേസ് മാര്‍ക്ക് പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും പരീക്ഷയില്‍ സ്റ്റുഡന്റ്‌സ് കേഡറ്റുകള്‍ക്ക് നല്‍കും. കേരളത്തില്‍ നടപ്പാക്കിയ പദ്ധതി ഇന്ത്യക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു