Monday, 28 January 2013




ലക്ഷദ്വീപ്‌ നിവാസികള്‍ക്ക്‌ എറണാകുളത്ത്‌ ചികില്‍സാസൗകര്യം


കൊച്ചി : ലക്ഷദ്വീപി നിന്നുള്ള രോഗികള്‍ക്ക്‌ എറണാകുളം ജനറ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതിനു പ്രത്യേക സൗകര്യമൊരുക്കുന്ന പദ്ധതിക്ക് ഫെബ്രുവരി ആദ്യം മന്ത്രി വി.എസ്. ശിവകുമാറിന്‍റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പ്‌വയ്ക്കും. ഹംദുല്ല സയീദ്‌ എംപിയും ജില്ലയിലെ ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
    ലക്ഷദ്വീപ്‌ വികസന കോര്‍പ്പറേഷ മാനേജിങ് ഡയറക്ട വി.സി. പാണ്ഡെയും കലക്ട പി.ഐ. ഷെയ്ഖ് പരീതും പദ്ധതിക്ക്‌ അന്തിമരൂപം നല്‍കി. പ്രത്യേക ലക്ഷദ്വീപ്‌ വാര്‍ഡ്‌, ആശുപത്രി സമുച്ചയത്തിലെ ഹെറിറ്റേജ് മന്ദിരത്തി സജ്ജമാക്കും.
         ദ്വീപുനിവാസികളുടെ വിദഗ്ധചികിത്സ ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കുക ദ്വീപ്‌ ഭരണകൂടമാണെന്നു വി.സി പാണ്ഡെ പറഞ്ഞു.