ലക്ഷദ്വീപ് ഭരിക്കാൻ പറ്റിയ പാര്‍ട്ടി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ആണെന്ന്
ദ്വീപ്ജനത ഒരിക്കൽ കൂടി വിധി എഴുതിയിരിക്കുന്നു
![]() |
M.Yousaf Aachada Ahmad Haji Barkathulla.N |
നാലാമത്
ജില്ലാപഞ്ചായത്തിലും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ദ്വീപിൽ അധികാരത്തില്‍ എത്തിയിരിക്കുന്നു. ദ്വീപ്
ജനതയുടെ ഉന്നമനത്തിനായി പ്രയത്നിക്കാനും ദ്വീപിന്റെ സമ്പല്സമൃദ്ധമായ
വികസനഭാവികായി കോണ്‍ഗ്രസ് മതിയെന്ന് ദ്വീപ്ജനം അവരുടെ മൗലികാവകാശത്തിലൂടെ വിധി
എഴുതിയരിക്കുന്നു.
ജില്ലാപഞ്ചായത്തിന്റെ പ്രസിഡന്റ് കം ചീഫ് കൗണ്‍സിലറായി LTCC യുടെ ബഹുമാന്യനായ
വൈസ് പ്രസിഡന്റ്, തലസ്ഥാനനഗരിയെ വികസനത്തിന്റെ പര്ദീസയാക്കി
മാറ്റിയ അജയനായ ജനനായകൻ അച്ചാട അഹമ്മദ്
ഹാജിയെയും , വൈസ് പ്രസിഡന്റ് കം ചീഫ് കൗണ്സിലര്മരായി ദീര്‍ഘകാലം
ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്തിന്റെ സെന്‍ട്രൽ കമ്മിറ്റി പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്ത ബഹുമാന്യനായ LTCC യുടെ ജനറല്‍സെക്രട്ടറി എം. യൂസഫ് സാഹിബിനെയും , കോണ്‍ഗ്രസ്
വിരുദ്ധ പ്രസ്ഥാനത്തില്‍ ഒരു സാധാരനക്കാരന് ദ്വീപിൽ പ്രവര്‍ത്തിക്കാൻ പറ്റിലെന്നു മനസിലാക്കി അമിനിയില്‍ കോണ്‍ഗ്രസിന്റെ
പിന്തുണയോടെ NCP യുടെ കോട്ടകൊത്തളങ്ങളെ തകര്‍ത്തറിഞ്ഞ് കൊണ്ട്
വിജയശ്രിലാളിതനായി കടന്നുവന്ന എന്‍.ബര്‍ക്കത്തുള്ള സാഹിബിനെയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ദ്വീപ് നേതൃത്വം ജനതക്കായി തിരഞ്ഞെടുത്തു.
ഏത്
പ്രതിസന്ധിക്കൾ നേരിട്ടാലും അതിനെയല്ലാം പക്വതയാര്‍ന്ന രാഷ്ട്രീയ സമവാക്യത്തിലൂടെ സജ്ജമാക്കാന്‍
പറ്റുന്ന നേതൃത്വനിരയാണ് ശ്രി. പൊന്നിക്കം ശൈകോയ ഹാജി നയിക്കുന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ദ്വീപ് പടയെന്നു ഒരിക്കല്‍ക്കൂടി
തെളിയിച്ചിരിക്കുകയാണ് ഇവിടെ ..............