Thursday 16 August 2012

സെന്‍ട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET)ന് അപേക്ഷ ക്ഷണിച്ചു



ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (CBSE) നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET)ന് അപേക്ഷ ക്ഷണിച്ചു. രാജ്യത്ത്‌ എല്ലാ സ്കൂളുകളിലും ഒന്നു മുതല്‍ എട്ടുവരെയുളള ക്ലാസുകളിലേക്കുള്ള അധ്യാപകരുടെ നിയമനത്തിന് അവശ്യം വേണ്ട യോഗ്യതയാണിത്. ഭാരതീയ പാര്‍ലിമെന്‍റ്‌ പാസാക്കിയ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 1- 8 ക്ലാസുകള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ഈ പരീക്ഷ പാസായിരിക്കണം.


പൊതു വിവരങ്ങള്‍:
1.
അപേക്ഷ തിയ്യതി: 01 ആഗസ്റ്റ് 2012 മുതല്‍ 31 ആഗസ്റ്റ് 2012 വരെ

2.
അപേക്ഷ ഫീസ്‌:
പേപ്പര്‍ 1/ പേപ്പര്‍ 2:  Rs.500/ (General/OBC), Rs.250 (SC/ST/Diff. Abled)
രണ്ട്‌ പേപ്പറും എഴുതാന്‍: Rs.800/-(General/OBC), Rs.400/(SC/ST/Diff. Abled)
(NOTE:-) കഴിഞ്ഞ വര്‍ഷം 2 പേപ്പര്‍ എഴുതിയാലും 1 പേപ്പര്‍ എഴുതിയാലും തുല്ല്യ ഫീ ആയിരുന്നു. ഈ വര്‍ഷം വ്യത്യാസമുണ്ട്‌.

3.
ഫീസ്‌ അടക്കേണ്ട രീതി:
"Secretary, Central Board of Secondary Education" എന്ന അഡ്രസ്സില്‍ Delhi'യില്‍ മാറാവുന്ന ഏതെങ്കിലും ദേശീയ ബാങ്കില്‍ നിന്ന്‌ Fee DD എടുക്കണം.
DD'
യുടെ പുറത്ത്‌  നിങ്ങളുടെ Registration Number, Name, Address, and Mobile/Telephone Number എന്നിവ എഴുതാന്‍ മറക്കരുത്‌.

4.
അപേക്ഷ അയക്കേണ്ടത്‌:
(i) DD ആദ്യം എടുക്കുക
(ii)
ഓണ്‍ലൈന്‍ അപേക്ഷ ഫോം ഫോട്ടൊ പതിച്ച്‌, DD സഹിതം അയക്കുക.
(iii)
വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം അയക്കേണ്ടതില്ല

Application Print Out അയക്കേണ്ട വിലാസം:
THE ASSISTANT SECRETARY(CTET)
CENTRAL BOARD OF SECONDARY EDUCATION,
A-1, SWASTHYA VIHAR, VIKAS MARG(Opp. Metro Pillar-76),
NEW DELHI-110 092

5.
പരീക്ഷ തിയ്യതി:
Paper I        18.11.2012           (10.30 TO 12.00 HOURS)
Paper II       
18.11.2012          (1.30 HOURS TO 15.00 HOURS)